19 April 2024, Friday

അടുത്ത റിപ്പബ്ലിക് ദിനം വരെ ഫോണ്‍ എടുക്കുമ്പോള്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണം: മഹാരാഷ്ട്ര മന്ത്രി

Janayugom Webdesk
മഹാരാഷ്ട്ര
August 15, 2022 11:08 am

ഫോണ്‍ എടുക്കുമ്പോള്‍ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീര്‍ മുൻഗന്ദിവാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും അദ്ദേഹം പറ‍ഞ്ഞു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

‘നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നമ്മള്‍ ആഘോഷിക്കുകയാണ്. അതിനാല്‍ ‘ഹലോ’ എന്നതിന് പകരം ഫോണിലൂടെ ‘വന്ദേമാതരം’ എന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’,

അടുത്ത വര്‍ഷം ജനുവരി 26 വരെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ‘വന്ദേമാതരം’ പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 18നകം ഇതു സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: No ‘hel­lo’, only ‘Vande Mataram’ for calls, Maha­rash­tra minister
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.