August 7, 2022 Sunday

Related news

August 4, 2022
October 26, 2021
June 27, 2021
March 17, 2021
December 5, 2020
November 29, 2020
November 27, 2020
October 23, 2020
March 5, 2020
January 5, 2020

‘ഹെൽമെറ്റ് ഇല്ലെങ്കിൽ പെട്രോളുമില്ല’; നിർദേശവുമായി പൊലീസ്

Janayugom Webdesk
December 5, 2020 6:53 pm

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ കൊടുക്കേണ്ടെന്ന തീരുമാനവുമായി കൊൽക്കത്ത പോലീസ്. പിൻസീറ്റിലെ യാത്രക്കാർക്കും നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് പെട്രോൾ പമ്പുടമകൾക്കുള്ള നിർദേശങ്ങൾ പോലീസ് പുറത്തിറക്കി. ഡിസംബർ എട്ട് മുതൽ കൊൽക്കത്ത പൊലീസിന്റെ പരിധിയിൽ നിയമം പ്രാബല്യത്തിൽ വരും.

ഫെബ്രുവരി രണ്ട് വരെയാണ് ഉത്തരവിന് സാധുതയുള്ളത്. അതിനിടെ ഹെൽമെറ്റ് വാങ്ങാൻ പണമില്ലാത്തവർക്ക് സർക്കാർ ഹെൽമെറ്റ് നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഇതിനായി ഹെൽമെറ്റ് ഇല്ലാത്തവർ പോലീസ് സ്റ്റേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും മമത വ്യക്തമാക്കി.

Eng­lish sum­ma­ry; ‘No hel­met, no petrol’; Police with instruction

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.