Web Desk

കൊച്ചി:

February 06, 2021, 9:35 pm

നിയമത്തിൽ ക്രിസ്ത്യൻ പ്രതിയോ ഹിന്ദു പ്രതിയോ ഇല്ല: ഹൈക്കോടതി

Janayugom Online

ക്രിമിനൽ നടപടി ചട്ടത്തിൽ ഹിന്ദു പ്രതിയെന്നോ, ക്രിസ്ത്യൻ പ്രതിയെന്നോ ഇല്ലെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ തട്ടിക്കൊണ്ടുപോകൽ, ഹിന്ദു തട്ടിക്കൊണ്ടുപോകൽ എന്നൊന്നും പറയുന്നില്ല. കേസിന് മതത്തിന്റെ നിറം നൽകുന്നതു തെറ്റാണെന്നും ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ കക്ഷിചേരാനുള്ള ക്രൈസ്തവ സംഘടനയുടെ ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് കേസിൽ കക്ഷിചേരാൻ ഉപഹർജി നൽകിയത്. കേസിൽ കക്ഷിചേരാനുള്ള അപേക്ഷയിൽ വിശദീകരണം നൽകണമെന്ന് സംഘടനയോട് കോടതി ആവശ്യപ്പെട്ടു. ജെസ്ന കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി.

ENGLISH SUMMARY: NO HINDHU OR CHRISTIAN ACCUSE IN LAW

YOU MAY ALSO LIKE THIS VIDEO