Web Desk

ന്യൂഡല്‍ഹി

June 19, 2020, 7:16 pm

ഡല്‍ഹിയില്‍ ഗൃഹനിരീക്ഷണമില്ല, രോഗികളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിലേക്ക് എത്തണം

Janayugom Online

ഗൃഹനിരീക്ഷണം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നഗരത്തിലെ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നടപടി.
പുതിയ നിര്‍ദ്ദേശം പാലിക്കപ്പെട്ടാല്‍ ഡല്‍ഹിയിലെ എല്ലാ രോഗികളും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരും. നിലവില്‍ കോവിഡ് പോസിറ്റീവായാലും ലക്ഷണങ്ങളില്ലെങ്കില്‍ മുന്‍കരുതലുകളോടെ ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ ഇതുവരെ അനുവദിച്ചിരുന്നു. നിലവില്‍ 8,400 രോഗികള്‍ ഇവിടെ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായേക്കും. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ കൊറോണ രോഗികള്‍ക്ക് കിടക്കകള്‍ക്ക് വന്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അഞ്ഞൂറോളം ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
eng­lish sum­ma­ry: No Home Iso­la­tion, Patients To Move To Gov­ern­ment Facil­i­ty In Del­hi: Sources
you may also like this video: