August 9, 2022 Tuesday

Related news

July 28, 2022
July 21, 2022
July 15, 2022
July 12, 2022
July 12, 2022
July 3, 2022
June 29, 2022
June 28, 2022
June 1, 2022
May 19, 2022

പ്രതിഷേധം ഫലം കാണുന്നു: പൗരത്വ പട്ടികയിൽ അയവുവരുത്തുമെന്ന് കേന്ദ്രം

Janayugom Webdesk
December 20, 2019 10:42 am

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുന്നതിനിടെ നിയമം നടപ്പാക്കുന്നതു വൈകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി യാണ് വ്യക്തമാക്കിയത്. ദേശീയ പൗരത്വ പട്ടിത തയ്യാറാക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് അക്രമികളൊഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

പ്രക്ഷോഭം എത്ര ശക്തമായാലും സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് ഷാ പറഞ്ഞിരുന്നു. സമാനമായ അഭിപ്രായ പ്രകടനവുമായി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയും ഇന്നലെ രഗംത്തുവന്നിരുന്നു. നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്നായിരുന്നു നഡ്ഡയുടെ പ്രതികരണം. എന്നാല്‍ പ്രക്ഷോഭം ശക്തമാവുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ടു നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് സൂചന. ദേശീയ പൗരത്വ പട്ടികയുടെ കരട് പോലും തയ്യാറാക്കി തുടങ്ങിയിട്ടില്ല. മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിട്ടില്ല.

തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഹിന്ദി ഉറുദു മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അക്രമപാത ഉപേക്ഷിച്ചാല്‍ പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ജി കെ റെഡ്ഡി വ്യക്തമാക്കി. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ചട്ടങ്ങള്‍ രൂപീകരിക്കുന്നത് ജാഗ്രതയോടെ മാത്രം മതിയെന്ന വിലയിരുത്തലാണ് ഇവര്‍ക്കുള്ളത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.