ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് വീണ്ടും ഇന്ത്യ‑പാകിസ്ഥാന്‍ വിവാദം. കറാച്ചി സ്റ്റേഡിയത്തിന് മുകളില്‍ രാജ്യങ്ങളുടെ പതാക സ്ഥാപിച്ചപ്പോള്‍ ഇന്ത്യന്‍ പതാക മാത്രം ഇല്ലെന്നതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സുരക്ഷാകാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യൻ പതാക കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ വയ്ക്കാത്തതെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇന്ത്യന്‍ പതാക എന്തുകൊണ്ടാണു സ്റ്റേഡിയത്തിൽ സ്ഥാപിക്കാത്തത് എന്നതിൽ ഐസിസിയോ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡോ നിലപാടു വ്യക്തമാക്കിയിട്ടില്ല. തുടക്കത്തിൽ ബിസിസിഐയ്ക്കെതിരെ കടുംപിടിത്തം തുടർന്ന പാക് ബോർഡ് മറ്റു വഴികളില്ലാതായതോടെ ഹൈബ്രിഡ് മോഡലിന് വഴങ്ങുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, ആഭ്യന്തര വിഷയങ്ങളുടെ പേരിലും സുരക്ഷ മുന്‍നിര്‍ത്തിയും കാലങ്ങളായി ഇന്ത്യ പാക് മണ്ണില്‍ കളിക്കാറില്ല. നാളെയാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിന് പാകിസ്ഥാനില്‍ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.