ഇന്ത്യ‑ചെെന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല; ചെെനീസ് കടന്നുകയറ്റത്തെ ലഘുകരിച്ച് കേന്ദ്രം

Web Desk

ന്യൂഡൽഹി

Posted on September 16, 2020, 8:02 pm

ചെെനയുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പക്ഷേ നിയന്ത്രണ രേഖ മറികടക്കാന്‍ ചെെനയുടെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.

എല്‍എസിയില്‍ ചെെനീസ് കടന്നുവെന്ന റിപ്പോര്‍ട്ടുകളെ ലഘൂകരിച്ചുകൊണ്ട് ‘നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍’ നടന്നിട്ടുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

ചെെനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കഴിഞ്ഞ ആറ് മാസത്തിനിടെ അതിര്‍ത്തി ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് ബിജെപി എംപിയായ അനില്‍ അഗര്‍വാളാണ് ചോദ്യത്തിനാണ് പാര്‍ലമെന്റില്‍ രേഖമൂലം മറുപടി നല്‍കിയത്.

Eng­lish sum­ma­ry: No infil­ter­ation at India- chi­na bor­der

You may also like this video: