23 April 2024, Tuesday

Related news

April 5, 2024
April 5, 2024
April 2, 2024
March 21, 2024
March 1, 2024
February 8, 2024
January 31, 2024
December 1, 2023
November 29, 2023
November 18, 2023

ഡിജിറ്റലായി പണം അയക്കാൻ ഇന്റർനെറ്റ് വേണ്ട; പുതിയ പേയ്മെന്റ് രീതി നടപ്പാക്കാന്‍ ആര്‍ബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2022 9:57 pm

ഇനി ഡിജിറ്റലായി പണം അയക്കാൻ ഇന്റർനെറ്റ് വേണ്ട. ഇത്തരത്തിൽ ഓഫ്‌ലൈൻ പേയ്‌മെന്റ് രീതി ആവിഷ്കരിക്കാൻ പദ്ധതിയിട്ട് ആർബിഐ. ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. പണം നല്‍കുന്ന ആളും സ്വീകരിക്കുന്നയാളും മുഖാമുഖം കണ്ടുകൊണ്ടുള്ള ഇടപാടുകളായിരിക്കും ഇവ.
പ്രീപെയ്ഡ് ആയി നേരത്തെ റീചാര്‍ജ് ചെയ്ത തുക ഉപയോഗിച്ചാകും ഇടപാട്. പണം തീരുമ്പോള്‍ വീണ്ടും ഓണ്‍ലൈനായി ചാര്‍ജ് ചെയ്യണം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വാലറ്റുകൾ, ആപ്പുകൾ അടക്കം എന്തും ഉപയോഗിച്ച് ഓഫ്‌ലൈൻ പേയ്‌മെന്റ് രീതി സാധ്യമാവും. ഇതിനായുള്ള പുതിയ ചട്ടക്കൂട് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു. 

ഓഫ്‌ലൈൻ മോഡിൽ ഒരു ഇടപാടിലൂടെ അയക്കാൻ പറ്റുന്ന പരമാവധി തുക 200 ആയിരിക്കും. ആകെ റീചാര്‍ജ് ചെയ്യാവുന്ന തുകയുടെ പരിധി 2,000 ഉം ആയിരിക്കും. ഇത്തരം ഇടപാടുകൾക്ക് സുരക്ഷ മുൻ നിർത്തിയുള്ള അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) ആവശ്യമില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ഇടപാടുകൾ ഓഫ്‌ലൈൻ മോഡിൽ ആവുന്നതോടെ പൈസ ക്രെഡിറ്റാവുന്ന മെസേജുകളോ, നോട്ടിഫിക്കേഷനുകളോ വേഗത്തിൽ ഉപഭോക്താവിന്റെ ഫോണിൽ എത്താൻ വൈകിയേക്കും. ഉപഭോക്താക്കള്‍ക്ക് സേവനം സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓംബുഡ്സ്മാന് നല്‍കാവുന്നതാണ്.
പുതിയ സംവിധാനം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. 2.41 ലക്ഷം ഇടപാടുകളിലായി 1.16 കോടി രൂപയുടെ കൈമാറ്റമാണ് ഈ പരീക്ഷണങ്ങളില്‍ നടന്നത്. അകലെ നിന്ന് ഓഫ്‌ലൈന്‍ ആയി പണം അയക്കുന്ന രീതിയും പരീക്ഷണ സമയത്ത് അനുവദിച്ചിരുന്നു. 

eng­lish summary:No inter­net required to send mon­ey dig­i­tal­ly; RBI to imple­ment new pay­ment method
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.