മെഡിക്കന്‍ കോളജിലെ കാത്ത് ലാബിന്‍റേയും മറ്റ് ലാബുകളുടേയും പ്രവര്‍ത്തനത്തിന് തടസമില്ല

Web Desk

തിരുവനന്തപുരം

Posted on May 18, 2018, 8:32 pm

മെഡിക്കന്‍ കോളജിലെ കാത്ത് ലാബിന്‍റേയും മറ്റ് ലാബുകളുടേയും പ്രവര്‍ത്തനത്തിന് തടസമില്ലെന്ന് ആശുപത്രി അധികൃതര്‍. മെഡിക്കല്‍ കോളജില്‍ രണ്ട് കാത്ത് ലാബുകളാണ് ഉള്ളത്. ഇത് മിക്കതും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ ഏതെങ്കിലും ഒന്ന് കേടായാല്‍ അടുത്ത ലാബില്‍ ചെയ്യുകയാണ് പതിവ്. നന്നാക്കാന്‍ അടച്ചിട്ട ലാബ് തുറക്കുന്നവരെ ഇത് കാരണം ബുദ്ധിമുട്ട് ഉണ്ടാകാറില്ല.

രക്ത പരിശോധനക്കായി മെഡിക്കല്‍ കോളേജില്‍ എച്ച്ഡിഎസ് ലാബ്, ഗവ. പേയിംഗ് ലാബ്, കെഎച്ച്ആര്‍ഡബ്ലയു, ധന്വന്തരി ലാബ്, എസിആര്‍ലാണ് എന്നിവയാണ് ഉള്ളത്. ഇതില്‍
അമോണിയ ടെസ്റ്റ് ഉള്ളത് കെഎച്ച്ആര്‍ഡബ്ലയു ലാബിലാണ്. അത് ഇവിടെ നടത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.