സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് വി മുരളീധരന്‍

Web Desk
Posted on January 04, 2019, 9:55 am

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍. ഒരു വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്‌നവുമില്ല. സ്വകാര്യ വാര്‍ത്താ ചാനലിന്റെ പരിപാടിയിലാണ് രാജ്യസഭ എംപികൂടിയായ വി മുരളീധരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഭക്തജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സ്‌റ്റേറ്റിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വമാണത്. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നടന്ന പ്രവേശനം അത്തരത്തില്‍ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.