സംസ്ഥാനത്ത് മദ്യ ശാലകൾ തുറക്കില്ല. ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നിർദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തെങ്കിലും ഇപ്പോൾ മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ല എന്നാണ് ഉന്നതതലയോഗത്തിലെ വിലയിരുത്തൽ.
മദ്യശാലകൾ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതിനാൽ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവിൽപനശാലകൾ തുറന്നാൽ മതിയെന്നാണ് നിലവിലെ ധാരണ. അതെ സമയം മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് ഈ തീരുമാനം എടുത്തതത്. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും.
updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.