Web Desk

ന്യൂഡല്‍ഹി

February 04, 2020, 2:00 pm

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: കേന്ദ്ര സർക്കാർ

Janayugom Online

കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്സഭയിൽ ബെന്നി ബഹന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട രണ്ടുകേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്‍കിയ മറുപടിയില്‍ പറയുന്നു. ലൗ ജിഹാദിന് നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നു.

മുസ്ലിം ചെറുപ്പക്കാര്‍ ഇതര മതത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ചു മതം മാറ്റുന്നതായി വിവിധ കേന്ദ്രങ്ങള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതാണ് പിന്നീട് ലൗ ജിഹാദ് എന്ന പേരില്‍ വിവാദമായത്. നേരത്തെ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ആക്ഷേപം അടുത്തിടെ സിറോ മലബാര്‍ സഭ ആവര്‍ത്തിച്ചിരുന്നു.

Eng­lish sum­ma­ry: No love jihad in Ker­ala says cen­tral home affairs

YOU MAY ALSO LIKE THIS VIDEO