പ്രത്യേക ലേഖകൻ

ന്യൂഡൽഹി

March 11, 2020, 9:19 pm

എസ്‌ബിഐയിൽ ഇനി മുതൽ മിനിമം ബാലൻസ് വേണ്ട

Janayugom Online

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമാണെന്ന ചട്ടം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഒഴിവാക്കി. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 44.1 കോടി സേവിങ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. മെട്രോ നഗരപ്രദേശങ്ങളിൽ 3000 രൂപ, നഗരങ്ങളിൽ 2000 രൂപ, ഗ്രാമ പ്രദേശങ്ങളിൽ 1000 രൂപയുമാണ് മിനിമം ബാലൻസായി സൂക്ഷിക്കേണ്ടത്. മിനിമം ബാലൻസ് ഇല്ലെങ്കിൽ 5 മുതൽ 15 രൂപവരെയാണ് പിഴയായി എസ്ബിഐ ഈടാക്കിയിരുന്നത്.

അക്കൗണ്ടുകളിലെ ഇടപാടുകൾ സംബന്ധിച്ച എസ്എംഎസ് സന്ദേശങ്ങൾക്ക് ഈടാക്കിയിരുന്ന ചാർജുകളും എസ്ബിഐ ഒഴിവാക്കി. സേവിങ്സ് നിക്ഷേപങ്ങളുടെ പലിശാ നിരക്ക് മൂന്ന് ശതമാനമായി ഏകീകരിച്ചു. നിലവിൽ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം പലിശയുമാണ് നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ മൂന്ന് ശതമാനമായി ഏകീകരിച്ചത്. 2019 ഡിസംബർ മാസത്തിലെ കണക്കുകൾ പ്രകാരം എസ്ബിഐയ്ക്ക് 21,959 ബ്രാഞ്ചുകളിലായി 31 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

Eng­lish Sum­ma­ry: No min­i­mum bal­ance in SBI.

you may also like this video;