Web Desk

തിരുവനന്തപുരം

January 16, 2021, 6:18 pm

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇനി ബെവ്ക്യൂ ആപ്പ് വേണ്ട

Janayugom Online

മദ്യവിതരണത്തിനായി സംസ്ഥാനത്ത് ഒരുക്കിയ ബെവ്‌ക്യൂ ആപ്പ് ഒഴിവാക്കി. വില്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. ഇനി മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുക്കേണ്ട ആവിശ്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്ത് സാമൂഹിക അകലം ഉറപ്പുവരുത്താനാണ് കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തില്‍ വന്നത് .ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ബാറുകളില്‍ നിന്ന് പാഴ്സല്‍ വില്‍പ്പന മാത്രമാണ് ഉണ്ടായിരുന്നത്. 

അതേ സമയം പിന്നീട് ഡിസംബര്‍ മുതല്‍ ബാറുകളില്‍ നിന്നുള്ള പാഴ്സല്‍ വില്‍പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കി. ആപ്പ് വഴി ബുക്കിംഗ് നടക്കുന്നതിലൂടെ ബെവ്കോക്കും കൺസ്യൂമർ ഫെഡിനും വലിയ നഷ്ടം ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് നടപടി. നിലവില്‍ ബാറുകളിൽ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. കൂടാതെ സാങ്കേതിക തകരാറും ആപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആയ ഫെയർകോഡ് ടെക്‌നോളജീസ് ആണ് മദ്യ വിതരണത്തിന് വിർച്വൽ ക്യൂ സംവിധാനത്തില്‍ ആപ്പ് വികസിപ്പിച്ചത്. 

ENGLISH SUMMARY:No more BevQu app to buy liquor in the state
You may also like this video