Web Desk

തിരുവനന്തപുരം

June 08, 2020, 10:38 am

പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മരണങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈറസ് കുറേക്കാലം തുടരുമെന്നും അവര്‍ പറഞ്ഞു. . ബ്രേക്ക് ദ ചെയിന്‍ ശക്തമാക്കണം. ശരിയായി മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാണ്. ഒപ്പം മാസ്‌കുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ഥാപന ക്വാറന്റൈന്‍ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കാകും ഇത് ലഭ്യമാക്കുക. വീടുകളില്‍ മതിയായ സൗകര്യമുണ്ടോയെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധിക്കും.

വിദേശത്ത് നിന്ന് എത്തിയവര്‍ക്കാണ് രോഗം ഏറെയും. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപനം കുറവാണ്. പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ മാത്രമാണ് കഴിഞ്ഞ ദിവസം വരെ ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

UPDATING.….…

ENGLISH SUMMARY: NO MORE COVID CASES IN STATE THAN EXPECTED

YOU MAY ALSO LIKE THIS VIDEO: