കേന്ദ്ര സര്‍ക്കാരുമായി തല്ക്കാലം ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാൻ മോര്‍ച്ച. കര്‍ഷക വിരുദ്ധ നടപടികള്‍ പൊലീസ് അവസാനിപ്പിക്കാതെ കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന 122 പേരെ വിട്ടയക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു.
പൊലീസ് ബാരിക്കേഡുകള്‍ റോഡില്‍ സ്ഥാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതു മൂലം അറിയാനുളള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും സംയുക്ത കിസാൻ മോര്‍ച്ച നേതാക്കള്‍ കുറ്റപ്പെടുത്തി.
കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് സഭ നടപടികള്‍ പല തവണ നിര്‍ത്തിവെച്ചു. നയപ്രഖ്യാപനത്തിനുളള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുകള്‍ ഉന്നയിക്കണമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി.
ENGLISH SUMMARY: NO MORE DISCUSSION WITH CENTER UNTIL POLICE STOP ACTION AGAINST FARMERS
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.