Web Desk

തിരുവനന്തപുരം

January 31, 2020, 2:38 pm

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ വാങ്ങിയാൽ ഇനി ടെൻഷൻ അടിയ്ക്കണ്ട; വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കേരളത്തിൽ നടത്താം

Janayugom Online

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ വാങ്ങിയാൽ ഇനി ടെൻഷൻ അടിയ്ക്കണ്ട. രാജ്യത്തെവിടെനിന്നുമുള്ള വാഹനങ്ങളുടെ കൈമാറ്റം ഇനി സംസ്ഥാനത്ത് നടത്താനാകും. അന്തർ സംസ്ഥാന വാഹന കൈമാറ്റത്തിന് നിലവിൽ അതത് സംസ്ഥാനങ്ങളുടെ എൻ ഒ സി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യമായിരുന്നു. ഇവ ഉപയോഗിച്ചുള്ള വാഹന കൈലമാറ്റത്തിന് മാസങ്ങൾ എടുക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ ഇനി ഇത്തരം നടപടികളെല്ലാം മോട്ടോർവാഹന വകുപ്പിന്റെ കേന്ദ്രീകൃത വെബ്സൈറ്റായ വാഹനിലേക്ക് മാറ്റി ഓൺലൈനാക്കിയതോടെ നടപടികൾ വേഗത്തിലാകും. വാഹന കൈമാറ്റത്തിനുപുറമേ രാജ്യത്തെ ഏതൊരു സംസ്ഥാനത്തെയും വാഹന നികുതിയും ഫീസുകളുമെല്ലാം ഇത്തരത്തിൽ അടയ്ക്കാനാകും.

മോട്ടോർവാഹന വകുപ്പിന്റെ പ്രവർത്തനം രാജ്യവ്യാപകശൃംഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ വാഹനിലേക്ക് മാറ്റുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി ആദ്യവാരത്തിൽതന്നെ ഇത് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങും.

വിവിധ സംസ്ഥനങ്ങളിൽ നിന്നുള്ള വാഹനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഇതിനോടകം തന്നെ വാഹൻ വെബ്സൈറ്റിൽ ലഭ്യമാണ്.

വാഹന ഉടമയുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലിങ്ക് ചെയ്യുന്നുണ്ട്. ഇതോടെ വാഹന ഇടപാടുകൾ സംബന്ധിച്ച് വിവിധയിടങ്ങളിൽ നിലനിൽക്കുന്ന നിയമസംവിധാനവും ഒരേ തരത്തിലാകും. അന്തസ്സംസ്ഥാന വാഹന കൈമാറ്റത്തിലുൾപ്പെടെയുണ്ടാകുന്ന തട്ടിപ്പുകളും തടയാനാകും.

Eng­lish summary:No more ten­sion when buy­ing vehi­cles from oth­er states; Reg­is­tra­tion of vehi­cles can now take place in Kerala

you may also like this video