ഭക്ഷണം കഴിക്കാൻ ഇന്ന് ഏറെപേരും ആശ്രയിക്കുന്നത് നഗരത്തിൽ എല്ലായിടങ്ങളിലും സുലഭമായുള്ള തട്ടുകടകളെയാണ്. എന്നാൽ നഗരപാതയോരങ്ങളിൽ ദിനംപ്രതി പെരുകിവരുന്ന തട്ടുകടകൾ ഇനി മുതൽ അനുവദിക്കില്ലെന്നാണ് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കുന്നത്. ആരാണ് ഉടമയെന്ന് കൃത്യമായ വിവരങ്ങളില്ലാതെയാണ് പുതുതായി ഇത്തരം തട്ടുകടകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തട്ടുകടകളിലെ ഇടനിലക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ നടത്തുന്ന തട്ടുകടകൾ ഇന്ന് വ്യാപകമാണ്.
കൂടാതെ തീരദേശ മേഖലകള്‍, സാമ്പത്തിക പിന്നാക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ചുള്ള സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും. പുതുതായി തുടങ്ങുന്ന പദ്ധതിപ്രകാരം മാലിന്യം സംസ്കരിക്കാനും ശേഖരിക്കാനും കഴിവുള്ള സംരംഭകരില്‍നിന്ന് താത്പര്യപത്രം ക്ഷണിക്കും. ഇവര്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ ജൈവമാലിന്യം സംസ്കരിക്കുകയോ കോര്പ്പറേഷന് നിര്‍ദ്ദേശിക്കുന്ന സംരംഭകര്‍ക്കു കൈമാറുകയോ ചെയ്യാം.സാനിറ്ററി നാപ്കിനുകള്‍, ഡയപ്പറുകള്‍ എന്നിവയ്ക്കായി ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കാനും കോർപ്പറേഷൻ തീരുമാനിച്ചു.
കൂടാതെ ജൈവ‑അജൈവ മാലിന്യശേഖരണത്തിന് ഒരു പുതിയ പദ്ധതികൂടി നടപ്പാക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 100 രൂപയുടെ പദ്ധതിയും കിച്ചണ്‍ ബിന്‍ വച്ച് ജൈവമാലിന്യ പരിപാലനം നടത്തുന്നതിനും അജൈവമാലിന്യ ശേഖരണത്തിനും കൂടി 200 രൂപയുടെ പദ്ധതിയുമാണുള്ളത്.മാലിന്യം ശേഖരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ സംസ്ഥാന സമിതി നിശ്ചയിച്ച 800 രൂപ നിരക്കില്‍ മാലിന്യം ശേഖരിക്കാനുള്ള പദ്ധതികൂടി നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു.
English summary: No more thattukada allowed in street side said mayor K. Sreekumar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.