ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല : തമിഴ്‌നാട് സർക്കാർ

Web Desk
Posted on November 22, 2019, 6:06 pm

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ ഇപ്പോൾ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയിൽ.

സിബിഐയിൽ പ്രവർത്തിച്ച് പരിചയമുള്ള സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോഴത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടെന്നാണ് സർക്കാർ വിശദീകരണം.

സിബിഐയിൽ പ്രവർത്തിച്ചു പരിചയമുള്ള രണ്ട് ഉദ്യോഗസ്ഥർ നിലവിലെ അന്വേഷണസംഘത്തിലുണ്ട്. അതിനാൽ തന്നെ ഇപ്പോൾ അന്വേഷണം മുന്നോട്ടു പോകുന്നത് തൃപ്തികരമായാണെന്നും കേസ് പരിഗണിക്കവേ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻഎസ് യുവാണ് കോടതിയെ സമീപിച്ചിരുന്നത്.