Web Desk

വാഷിങ്ടണ്‍:

March 14, 2020, 1:00 pm

കൊറോണ: ട്രംപിനെ പരിശോധിക്കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ്

Janayugom Online

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനക്കു വിധേയമാക്കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ബ്രസീല്‍ പ്രതിനിധിക്ക് കൊറോണ സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസിന് അറിയാമെന്നും എന്നാല്‍ ഇദ്ദേഹം ട്രംപുമായോ പെന്‍സുമായോ നേരിട്ട് ഇടപഴകിയിട്ടില്ലെന്നും ഔദ്യോഗികവിശദീകരണം വന്നു. ഇരുവരും സമ്മേളനത്തിന്റെ പ്രധാന ഹാളില്‍ വന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ 29 വരെ വാഷിങ്ടണിനു സമീപം നടന്ന കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ പ്രവര്‍ത്തന സമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ പ്രതിനിധിക്കാണ് പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ENGLISH SUMMARY: no need to check coro­na virus for trump

YOU MAY ALSO LIKE THIS VIDEO