Web Desk

കൊച്ചി

June 05, 2020, 9:30 pm

ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല; പ്രളയം നേരിടാൻ സജ്ജമെന്ന് സർക്കാർ

Janayugom Online

പ്രളയം നേരിടാൻ സംസ്ഥാനം സജ്ജമെന്ന് സർക്കാർ. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്.

അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ട് എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടിൽ അടക്കം ജലനിരപ്പ് കുറവാണ്. ദുരന്തനിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തര പരിശോധന നടക്കുന്നുണ്ട്. 2018 ൽ ഡാമുകൾ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണമായത്.

പ്രതീക്ഷിക്കാത്ത അതി ശക്തമായ മഴ ഉണ്ടായതാണ് പ്രളയത്തിന് കാരണമെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തത്.

Eng­lish Sum­ma­ry: No need to open dams said government

You may also like this video