Web Desk

ന്യൂഡൽഹി

August 24, 2020, 5:55 pm

വിദേശത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങളില്ല; സുപ്രീംകോടതി

Janayugom Online

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷ കേന്ദ്രങ്ങള്‍ അനുവധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്റ്റംബര്‍ 13 ന് പരീക്ഷ നടക്കാനിരിക്കെ വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ വേണമെന്നുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ടെസ്റ്റിംഗ് ഏജന്‍സിയും മെഡിക്കല്‍ കൗണസില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി വിദേശത്ത് നീറ്റ് പരീക്ഷ കേന്ദ്രം വേണം എന്ന ആവശ്യം തള്ളിയത്.

എന്നാല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്താന്‍ വന്ദേഭാരത് വിമാനങ്ങളില്‍ സൗകര്യം ഒരൂക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കണം. പരീക്ഷ എഴുതുന്നവര്‍ക്ക് രാജ്യത്ത് എത്താന്‍ ആവശ്യമായ സമയമുണ്ടെന്നും  കോടതി വ്യക്തമാക്കി.

നാട്ടിലേക്ക് പരീക്ഷക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റെെനില്‍ ഇളവ് തേടി സംസ്ഥാന ആരോഗ്യ വകുപ്പിനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാനായി അയ്യായിരത്തോളം പ്രവാസി വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

Eng­lish sum­ma­ry: No NEET exam cen­tres in out­side india
You may also like this video: