സംസ്ഥാനത്ത് കോവിഡ്19 ബാധയിൽ പുതിയ പോസ്റ്റീവ് കേസുകളില്ല. സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിലണെന്നും നിരീക്ഷണത്തിലുള്ള 129 രാേഗികളുമായി അടുത്തിടപഴകിയവരാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പോസ്റ്റീവ് കേസുകൾ ഉള്ളിടത്തെല്ലാം റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കും.
അതേസമയം, പത്തനംതിട്ടയിൽ അമിത ഭീതി ഇല്ലെന്നും അമിത ഭീതി ഉണ്ടെന്നുള്ള തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ് അറിയിച്ചു. രോഗബാധിത പ്രദേശത്ത് ഭക്ഷണവും സാമഗ്രികളും എത്തിക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെന്നും കളക്ടർ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ബാഗമായി തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള മെഡിക്കൽ സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. മുൻകരുതലുകൾ ശക്തിപ്പെടുത്താൻ കൂടുതൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
റാന്നിയിലെ മേനോംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. 900 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
you may also like this video;
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഉത്തരവ് പാലിക്കാതെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെടെ മതപാഠശാലകള്‍ക്ക് വരെ നിര്‍ദ്ദേശം ബാധകമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
English Summary: No new cases in Corona.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.