ചൈനയിലെ ഏറ്റവും വലിയ ഉത്സവകാലമായ പുതുവത്സരാഘോഷത്തിനായിരുന്നു ഇന്നലെ തുക്കമിടേണ്ടത്. എന്നാൽ മനുഷ്യരാശിയെ പാടെ ഇല്ലാതാക്കാൻ കഴിവുള്ള കൊറോണ വൈറസ് പേടിയിലാണ് ചൈന ഇന്ന്. ലക്ഷക്കണക്കിനു ചൈനക്കാർ രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്ന സമയം. ഏറ്റവും വലിയ വിപണി കാലം. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം നിറഞ്ഞു കവിയേണ്ട നാളുകൾ എന്നാൽ വൈറസ് ബാധ ഏല്ലാ ആഘോഷങ്ങളും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കരുതിയിരുന്നതിനെക്കാൾ രൂക്ഷമാണ് ചൈയുടെ അവസ്ഥയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വൈറസിന്റെ ശേഷി, പകരുന്നതിന്റെ തോത് എന്നിവയെക്കുറിച്ചൊക്കെ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇതിനിടെ, പാക്കിസ്ഥാനിൽ ഒരാൾക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം പടർന്ന മറ്റു രാജ്യങ്ങൾ ഇവ: ഓസ്ട്രേലിയ, യുഎസ്, നേപ്പാൾ, ദക്ഷിണ കൊറിയ, തായ്ലൻഡ്, വിയറ്റ്നാം, സിംഗപ്പുർ, ജപ്പാൻ. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ ഉൾപ്പെട്ട ഹ്യുബെ പ്രവിശ്യ ഏതാണ്ട് പൂർണമായി അടച്ച നിലയിലാണ്. വുഹാനും ഹൊങ്കൗങ്ങും ഉൾപ്പെടെ പ്രധാനനഗരങ്ങളിലേക്കൊന്നും യാത്ര ചെയ്യാനാകില്ല.
വുഹാനിൽ ഇന്നു മുതൽ കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. മരുന്നും ഭക്ഷണവും പോലുള്ള അടിയന്തിരാവശ്യങ്ങൾ എത്തിക്കാനുള്ളതൊഴികെ എല്ലാ വാഹനങ്ങളും തടയും. പൊതുപരിപാടികളും ആഘോഷങ്ങളുമെല്ലാം മിക്കവാറും ചൈനീസ് നഗരങ്ങളിൽ നിരോധിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ചേർന്നു കൊറോണ വൈറസ് നിരീക്ഷണത്തിനായി ആരോഗ്യമന്ത്രാലയം പുതിയ കൺട്രോൾ റൂം തുറന്നു. ചികിത്സ സംബന്ധിച്ച സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി ലഭിക്കും. ഫോൺ: 01123978046.
English Summary: No new year celebration in china
You may also like this video