Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

July 19, 2021, 4:29 pm

സതീശന്റെയും സുധാകരന്റെയും അഭിപ്രായങ്ങള്‍ വെറും വീഴ് വാക്കുകളാകുന്നു; ഡിസിസി അദ്ധ്യക്ഷന്‍മാരുടെ ലിസ്റ്റില്‍ യുവാക്കളും പുതുമുഖങ്ങളുമില്ല 

Janayugom Online

നനഞ്ഞ ഏറുപടക്കം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ കെ. സുധാകരനും, വി ഡി സതീശനും. പുതമുഖങ്ങള്‍ക്കും, യുവാക്കള്‍ക്കും പരിഗണ നല്‍കുമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും, കെ. സുധാകരനും, വി ഡി സതീശനും പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇതൊന്നും നടക്കില്ലയെന്നു തെളിയുന്ന തരത്തിലാണ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരെ സംബന്ധിച്ച ലിസറ്റ് പുറത്തു വരുന്നത്. കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് പാര്‍ട്ടിയടെ സതീശനും,സുധാകനും അടിയറവ് പറയുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇരുവരും ഗ്രൂപ്പുകള്‍ക്ക വഴങ്ങിയിരിക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും വന്നിട്ടും ഒരു മാറ്റവുമില്ലാതെയാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഡിസിസി പുനസംഘടന ചര്‍ച്ചകളില്‍ ഇതുവരെ പുറത്തുവരുന്ന സൂചനകള്‍ വച്ച് തലമുറമാറ്റമെന്ന സൂചനകള്‍ പോലുമില്ല. എ,ഐ ഗ്രൂപ്പുകള്‍ നല്‍കിയ പ്രാഥമിക പട്ടിക വച്ചുമാത്രമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.നേരത്തെ പറഞ്ഞുകേട്ടിരുന്ന എല്ലാ പേരുകളും ഇപ്പോഴുള്ള ചര്‍ച്ചകളില്‍ പോലുമില്ലെന്നാണ് സൂചന. എല്ലാം പഴയ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണുള്ളത്. ഗ്രൂപ്പിനതീതമായി ഒന്നും നടക്കാനിടയില്ലെന്ന വിവരമാണ് ഇതോടെ പുറത്തുവരുന്നത്.തിരുവനന്തപുരത്ത് മുന്‍മന്ത്രി ഐ ഗ്രൂപ്പുകാരനായ വിഎസ് ശിവകുമാര്‍, എ ഗ്രൂപ്പുകാരയ പാലോട് രവി, തമ്പാനൂര്‍ രവി എന്നിവരുടെ പേരുകള്‍ക്കാണ് പ്രാമുഖ്യം. യുവനേതാക്കളുടെ പേര് ചര്‍ച്ചകളില്‍ പോലും ഉയര്‍ന്നിട്ടില്ല.

എ ഗ്രൂപ്പ് പാലോട് രവിക്കുവേണ്ടി ഇവിടെ ശക്തമായി വാദിക്കുന്നുണ്ട് . നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയായ ശബരിനാഥിന്‍റെ പേര് കേട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ സമ്മതിക്കുന്നില്ല. നിലവിലെ ഡിസിസി പ്രസിഡന്‍റിലും മുതര്‍ന്നവരാണ് തമ്പാനൂര്‍ രവിയും, പാലോട് രവിയുംകൊല്ലത്ത് ശൂരനാട് രാജശേഖരനാണ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും ഷാനവാസ് ഖാനുമാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ശൂരനാട് രാജശേഖരന്‍ ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്നാലും വിജയിക്കാന്‍ കഴിയാത്ത ആളാണെന്നും മുമ്പുള്ള അനുഭവമാണ് ഇതെന്നും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ആലപ്പുഴയില്‍ ഡി സുഗതന്‍, എഎ ഷുക്കൂര്‍, ബാബു പ്രസാദ് എന്നിവരാണ് പരിഗണനയിലുള്ളത്.പത്തനംതിട്ടയില്‍ ആദ്യം പറഞ്ഞു കേട്ടിരുന്നതും സജീവമായി പരിഗണിച്ചിരുന്നതും അനില്‍ തോമസിന്റെ പേരായിരുന്നു. എന്നാലിപ്പോള്‍ കെ ശിവദാസന്‍ നായര്‍, സതീഷ് കൊച്ചുപറമ്പില്‍, പഴകുളം മധു എന്നിവരെയാണ് പരിഗണിക്കുന്നത്. കോട്ടയത്താണ് പട്ടികയില്‍ ഉള്ളത്.കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി എന്നിവരാണ് കോട്ടയത്ത് പട്ടികയില്‍ ഉള്ളത്. ഇടുക്കിയില്‍ മുതിര്‍ന്ന നേതാക്കളായ സിപി മാത്യു, ഇഎം ആഗസ്തി, ജോയി തോമസ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്തും തലമുതിര്‍ന്ന നേതാക്കളായ എന്‍ വേണുഗോപാല്‍, അയജ് തറയില്‍, അബ്ദുള്‍ മുത്തലിബ്, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പരിഗണനയില്‍ ഉള്ളത്. തൃശൂരില്‍ ഒന്നാം പേരുകാരി പത്മജ വേണുഗോപാലാണ്. ടിയു രാധാകൃഷ്ണന്‍, അനില്‍ അക്കര എന്നിവരും ലിസ്റ്റിലുണ്ട്.

പാലക്കാട് എവി ഗോപിനാഥ്, പി ചന്ദ്രന്‍, പിവി ബാലചന്ദ്രന്‍ എന്നിവരും മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത്, പിടി അജയമോഹന്‍ എന്നിവരുമാണ് സാധ്യതാ പട്ടികയില്‍ നിലവില്‍ ഇടം പിടിച്ചത്. കോഴിക്കോട് എന്‍ സുബ്രമണ്യന്‍, കെപി അനില്‍കുമാര്‍, കെ പ്രവീണ്‍കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. പാലക്കാട് വി ടി ബലറാമിന്‍റെ പേര് ഉണ്ടായിരുന്നതാണ്കണ്ണൂരില്‍ സുമ ബാലകൃഷ്ണനെയാണ് സുധാകരന്‍ മുമ്പോട്ടു വയ്ക്കുന്നത്. സോണി സെബാസ്റ്റിയന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരെയും പരിഗണിക്കുന്നു. വയനാട്ടില്‍ പികെ ജയലക്ഷ്മിയുടെ പേരിനാണ് മുന്‍തൂക്കം. എംപി അപ്പച്ചന്‍, പിജെ ഐസക്, കെകെ എബ്രഹാം എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.കാസര്‍കോട് കാസര്‍കോട്ട് ബാലകൃഷ്ണന്‍ പെരിയ, ഖാദര്‍ മങ്ങാട് എന്നിവരെയും പരിഗണിക്കുന്നുണ്ട്. യുവനേതാക്കളെയൊന്നും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പു നേതാക്കള്‍. ഗ്രൂപ്പിലെ ഉന്നതരുടെ താല്‍പര്യത്തിന് കെപിസിസി അധ്യക്ഷന്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും ആക്ഷേപമുണ്ട് ഡല്‍ഹയിലെത്തുന്ന കെ സുധാകരന്‍ ഈ പേരുകള്‍ അടുത്ത ദിവസം ഹൈക്കമാന്‍ഡിന് കൈമാറിയേക്കും. എന്നാല്‍കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയ രതത്തിലാണ് ഡിസിസി അദ്ധ്യക്ഷന്‍മാരുടെ ലിസ്റ്റ്.

Eng­lish Sum­ma­ry : no new­com­ers and youth in dcc pres­i­dents list

You may also like this video :