തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരും തന്നെയില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആളും രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി.
തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമ ബീവിയും വര്‍ക്കല സ്വദേശി ബൈജുവുമാണ് ചികിത്സ പൂര്‍ത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഇരുവര്‍ക്കും കലക്ടര്‍ ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തെ അഭിനന്ദിക്കുന്നുവെന്നും കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
English Summary: no more covid-19 positive case in trivandrum
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.