പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി പുറത്തായ രീതി നിരാശപ്പെടുത്തുന്നുവെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. രോഹിത് പുറത്തായതിന് തൊട്ടു പിന്നാലെയാണ് കോലി മോശം ഷോട്ട് കളിച്ച് പുറത്തായത്. യുവതാരങ്ങളാരെങ്കിലും അത്തരമൊരു ഷോട്ട് കളിച്ച് പുറത്താവാതിരുന്നത് നന്നായി. അങ്ങനെ ആയിരുന്നെങ്കില്‍ ഏറെ വിമര്‍ശനങ്ങള്‍ ആ ബാറ്റര്‍ നേരിടേണ്ടി വന്നേനെയെന്ന് ഗംഭീര്‍ പറഞ്ഞു. മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സാണ് കോലി നേടിയത്.
ഏറെകാലമായി മോശം ഫോമിലായിരുന്ന കോലി തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയ ശേഷമാണ് പുറത്തായത്. ഒരു ചെറിയ ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള വിരാട് കോലിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മത്സരം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിരുന്നു. വെസ്റ്റിന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകള്‍, സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര എന്നിവയില്‍ നിന്നും കോലി വിട്ടുനിന്നിരുന്നു.
English Summary:No one cares if it is Koli who is out; Awesome
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.