24 April 2024, Wednesday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

ആരും രാജ്യം വിടരുത്, ആരെയും വേദനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല; താലിബാന്‍

Janayugom Webdesk
കാബൂള്‍
August 19, 2021 5:20 pm

തങ്ങളെ ഭയപ്പെട്ട് ആരും രാജ്യം വിട്ട് പോകേണ്ടതില്ലെന്ന് താലിബാന്‍. വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന എല്ലാവരും സ്വഗൃഹത്തിലേക്ക് തിരികെ എത്തണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് താലിബാന്റെ പ്രസ്താവന. ആരെയും വേദനിപ്പിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും താലിബാന്‍ പ്രസ്താനയില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ മരിച്ചതിന് കാരണം വിമാനത്താവളത്തിലെ തിക്കും തിരക്കുമാണെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാബൂളില്‍ വന്‍ അക്രമമാണ് നടക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനുപോലും താലിബാന്‍കാര്‍ തങ്ങളെ തടയുകയാണെന്ന് ജനങ്ങള്‍ വെളിപ്പെടുത്തി. ആളുകളെ വിമാനത്താവളത്തില്‍ നിന്ന് തള്ളുകയും എകെ 47 കൊണ്ട് അടിക്കുകയും ചെയ്തതായും ജനങ്ങള്‍ പറയുന്നു.

എന്നാല്‍ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനാണ് ആകാശത്തേയ്ക്ക് വെടിവച്ചതെന്നും വ്യാഴാഴ്ച പൊതുവെ ശാന്തമായിരുന്നുവെന്നും താലിബാന്‍ വാദിച്ചു. അഫ്ഗാനിസ്ഥാനില്‍ എങ്ങനെയാണ് ഭരണം നടത്തേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ അടിത്തറയില്ലാത്തതിനാല്‍ ജനാധിപത്യ ഭരണം ഒരിക്കലുമുണ്ടാകുകയില്ലെന്നും താലിബാന്‍ പ്രസ്താവനയില്‍ പറ‍ഞ്ഞു. ശരിയത്ത് നിയമമായിരിക്കും തങ്ങളുടെ രാഷ്ട്രീയമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: No one should leave the coun­try, they do not want to hurt any­one; Taliban

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.