March 28, 2023 Tuesday

Related news

March 22, 2023
March 13, 2023
March 12, 2023
March 10, 2023
February 27, 2023
February 26, 2023
February 26, 2023
February 24, 2023
February 23, 2023
February 19, 2023

ഡൽഹി കലാപം; രാജ്യത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ല- അമർത്യാസെൻ

Janayugom Webdesk
ഭോൽപൂർ
March 1, 2020 2:06 pm

കഴിഞ്ഞ ദിവസം ഡൽഹിയിലെ ജനങ്ങളുടെ മുന്നിൽ അരങ്ങേറിയ മതഭ്രാന്തന്മാരുടെ നരനായാട്ടിനെതിരെ അപലപിച്ച് സാമ്പത്തിക ശസ്ത്രഞ്ജനും മുൻ നോബൽ ജയതാവുംമായ അമർത്യാസെൻ രംഗത്ത്. ഡൽഹിയിൽ നടന്നതുപോലെ അക്രമ പരമ്പരകൾ കാട്ടി മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദുവിനോ മുസ്‌ലീമിനോ പകുത്തെടുക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. പോലീസിന്റെയും അവരെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കഴിവുകേടുതന്നെയാണ് കലാപം ഇത്രക്കും വഴളാകാൻ കാരണമായത്. ഡല്‍ഹി പോലീസിന്റെ കഴിവില്ലായമയും ഉത്തരവാദിത്വകുറവും വിളിച്ചോതുന്ന മണിക്കൂറുകളാണ് ഡല്‍ഹിയിൽ കഴിഞ്ഞ ആഴ്ച്‌യിൽ അരങ്ങേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതേതരത്വം കാത്തുസൂകഷിക്കുന്ന രാജ്യത്തിന്റെ തലസ്ഥാനത്ത് തന്നെ ഇതു സംഭവിച്ചതിൽ ഭയപ്പെടേണ്ടിയിരിക്കുന്നു. കേന്ദ്ര സർക്കാറിനെ ഓശ്ചാരിച്ചു നിക്കുന്നതിനു പകരം സർക്കാറിനെതിരെ വിധി പുറപ്പെടുവിപ്പിച്ചതിനാണ് മുൻ ഡൽഹി ഹൈക്കേടതി ജസ്റ്റിസായ എസ് മുരളീധർനെ അന്ന് അർദ്ധ രാത്രിയിൽ തന്നെ ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്.

ഡൽഹി കലാപത്തെ സംബന്ധിച്ച കേസിന്റെ വാദം നടന്നപ്പോള്‍ ജസ്റ്റിസ് മൂന്നു ബീജെപി നേതാകളുടെ വർഗീയ പ്രസംഗമാണു കലാപത്തിനു കാരണംമെന്നു കണ്ടെത്തിയിരുന്നു. അവർക്കെതിരെ എഫ്ഐആർ രജിസ്ടർ ചെയ്യാൻ പോലീസിനോട് നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് സ്ഥലമാറ്റം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വഭാരതി സര്‍വ്വകലാശാലയിലെ ബംഗ്ലാദേശി പൗരനായ വിദ്യാർത്ഥിനിയെ ഒരു കാരണവും കൂടാതെ സർക്കാർ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചിരുന്നു. എന്തുകൊണ്ടാണ് ഒരാളുടെ വിദ്യാഭ്യാസത്തെ പോലും അവഗണിച്ച് അവളുടെ ഭആവിയെ തുലാസിലാക്കി തിടുക്കപ്പെട്ട് നാടുകടത്തിയതെന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.