പി എം നരേന്ദ്ര മോഡിക്ക് വീണ്ടും തിരിച്ചടി

Web Desk
Posted on April 25, 2019, 3:40 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥപറയുന്ന പി എം നരേന്ദ്ര മോഡിയെന്ന ചിത്രം മേയ് 19ന് മുമ്പ് റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്ന് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് കഴിഞ്ഞ തിങ്കളാഴ്ച  മുദ്രവച്ച കവറില്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്  നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. കോടതിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 17ന് കമ്മിഷന്‍ അംഗങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നു.  ചിത്രം കണ്ട് 22നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണാതെയാണ് കമ്മിഷന്‍ റിലീസ് തടഞ്ഞതെന്നായിരുന്നു നിര്‍മാതാവ് സന്ദീപ് സിങ്ങിന്റെ ഹര്‍ജി.