ഗുജറാത്തിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. സൂററ്റ് ജില്ലയിലെ ടെക്സ്റ്റൈൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഭക്ഷണം പോലുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും. ലോക്ക്ഡൗണിനെ തുടർന്ന് സൂററ്റിലെ തുണിമില്ലുകൾ അടച്ചതാണ് ഇവർ പട്ടിണിയിലാകാനുള്ള കാരണം. ആഴ്ച്ചയിലൊരിക്കലാണ് തങ്ങൾക്ക് ശമ്പളം ലഭിക്കുന്നതെന്നും പെട്ടെന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു കാരണം ശമ്പളം വാങ്ങാൻ കഴിഞ്ഞില്ലെന്നും തൊഴിലാളിയായ ഷൈലേന്ദ്ര കുമാർ പറയുന്നു. ഇതേതുടർന്ന് കുടിക്കാൻ വെള്ളം പോലും കിട്ടുന്നില്ല.
രണ്ട് ദിസത്തിനുള്ളിൽ വാടക നൽകിയില്ലെങ്കിൽ താമസസ്ഥലം ഒഴിഞ്ഞുപോകണമെന്ന ആവശ്യം ഉടമ ഉന്നയിക്കുന്നു. ഈ അവസ്ഥയിൽ വീട്ടിൽ പോകാനും കഴിയുന്നില്ലെന്ന് ഷൈലേന്ദ്ര കുമാർ പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ഗുജറാത്ത് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. അതിനിടെ ഇപ്പോഴും ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സ്വദേശത്തേയ്ക്ക് കാൽനടയായി തിരിച്ചുപോകുന്നു. കൃഷി, നിർമ്മാണം തുടങ്ങിയ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ അവസ്ഥയും മറ്റൊന്നല്ല.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.