രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ മെയ് 15 വരെ നിർത്തിവയ്ക്കണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെതാണ് ശുപാർശ. വിമാന സർവീസ്, ട്രെയിൻ, ബസ് എന്നിവ പ്രവർത്തിപ്പിക്കരുതെന്നാണ് സമിതി ശുപാർശ ചെയ്യുന്നത്.
സ്കൂളുകളും ആരാധനാലയങ്ങളും മെയ് വരെ തുറക്കരുതെന്നും സമിതി ശുപാർശ ചെയ്തു. കൂടാതെ പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. അതെസമയം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
എന്നാൽ ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അവശ്യസാധനങ്ങളൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.