April 1, 2023 Saturday

Related news

March 27, 2023
October 29, 2022
July 22, 2022
June 19, 2022
June 18, 2022
June 7, 2022
April 14, 2022
April 6, 2022
March 12, 2022
January 20, 2022

സ്വകാര്യമേഖലയിലെ സംവരണം: സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം:
March 4, 2020 9:33 pm

സ്വകാര്യമേഖലയിലെ സംവരണ കാര്യത്തിൽ ഏകപക്ഷീയമായി സർക്കാർ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കണം. എസ്എൻഡിപി നിയമനങ്ങൾ പിഎസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. സ്വകാര്യ തൊഴിൽ മേഖലകളിൽ സംവരണം ഏർപ്പെടുത്തുന്ന കാര്യം കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനിക്കാൻ കഴിയൂ. സംസ്ഥാനത്ത് സ്പെഷ്യൽ റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ എല്ലാ വർഷവും ജനുവരിയിൽ റിവ്യൂ നടത്തുന്നുണ്ട്. ഇവിടെ പ്രമോഷനിലോ എൻട്രിയിലോ സംവരണം നഷ്ടപ്പെടുന്നില്ല. സംവരണ കാര്യത്തിൽ സുപ്രീം കോടതി വിധിയുടെ സവിശേഷതയെ കുറിച്ച് വിശദമായ നിയമോപദേശം തേടി തുടർ നടപടി സ്വീകരിക്കും. ഭരണഘടനയുടെ 16 (4) അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമനങ്ങളിൽ എസ്|സി എസ് ടി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത്. ഏതെങ്കിലും വിഭാഗത്തിൽ എസ് സി എസ് ടിക്കാർക്ക് സംവരണം ലഭിച്ചിട്ടില്ലെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
പട്ടികവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനും കാലതാമസം നേരിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് അതിന് കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം അംബേദ്കർ കോളനികളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടിട്ടുണ്ട്. ഈ സർക്കാർ ഏറ്റെടുത്ത 309 കോളനികളിൽ 29 എണ്ണം നിർമ്മാണം പൂർത്തീകരിച്ചു. 55 പൊതുസംരംഭങ്ങൾ ആരംഭിക്കുന്നതിന് ഡ്രീംസ് മുഖേന സൗകര്യവും പരിശീലനവും നൽകി 26 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. ഒരു സ്റ്റാർട്ടപ്പിന് 22 ലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പ്രീമെട്രിക് സ്കോളർഷിപ്പിന് വാർഷിക വരുമാന പരിധി രണ്ട് ലക്ഷമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് ആറുലക്ഷമാക്കി വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിന് നിവേദനം നൽകിയിട്ടുണ്ടെന്നും കെ കുഞ്ഞിരാമൻ, എസ് ശർമ, ചിറ്റയം ഗോപകുമാർ, കെ ബാബു, എ പി അനിൽകുമാർ, ഐ സി ബാലകൃഷ്ണൻ, പുരുഷൻ കടലുണ്ടി, പിജെ ജോസഫ്, ബി സത്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല തുടങ്ങിയവർക്ക് മന്ത്രി മറുപടി നൽകി.

ENGLISH SUMMARY: No reser­va­tion for pri­vate sec­tor: Minister

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.