28 March 2024, Thursday

Related news

February 15, 2024
February 12, 2024
September 30, 2023
March 12, 2023
February 1, 2023
November 24, 2022
October 15, 2022
September 20, 2022
August 17, 2022
May 8, 2022

റോഡില്ല, ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞില്ല, നവജാത ശിശുക്കള്‍ മരിച്ചു: അമ്മയുടെ നില ഗുരുതരം

Janayugom Webdesk
മഹാരാഷ്ട്ര
August 17, 2022 10:30 am

ആശുപത്രിയിലെത്താൻ റോഡും മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ അമ്മയുടെ മുന്നില്‍ വച്ച് നവജാത ഇരട്ടക്കുട്ടികള്‍ മരിച്ചു. അമിത രക്ത സ്രാവമുള്ളതിനാല്‍ അമ്മയുടെ നിലയും ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറില്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പാറക്കെട്ടുകളിലൂടെ കുടുംബാഗങ്ങള്‍ മൂന്ന് കിലോമീറ്ററോളം യുവതിയെ ചുമന്നാണ് ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചത്.

പാൽഘർ ജില്ലയിലെ മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറായുടെ കുട്ടികളാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികൾ ആരോ​ഗ്യമുണ്ടായിരുന്നില്ല. വിദ​ഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴി‌യില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ വച്ച് തന്നെ കുട്ടികള്‍ മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: No road, could not reach hos­pi­tal, new­born babies died: moth­er’s con­di­tion critical
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.