20 June 2024, Thursday

ശമ്പളമില്ല, രണ്ടാം തവണയും പ്രതിഷേധിച്ച് യുപിയിലെ സ്ഥിരം ജീവനക്കാര്‍

Janayugom Webdesk
ലഖ്നൗ
August 23, 2021 10:17 pm

രണ്ട് മാസമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷനിലെ (യുപിപിസിഎല്‍) കരാര്‍ ജീവനക്കാര്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യുപിപിസിഎല്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി. ഉത്തര്‍പ്രദേശ് ബിജിലി കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

സ്ഥിരം ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളം നല്‍കുകയെന്ന ആവശ്യത്തിന് പുറമേ ജോലി സമയത്തിന്റെ ക്രമീകരണം, അപകടം സംഭവിക്കുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം, കൂടുംബാംഗങ്ങള്‍ക്കായുള്ള ആശ്രിത നിയമനം എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ജോലി ബഹിഷ്കരിക്കുാന്‍ നിര്‍ബന്ധിതരാകുമെന്നും ജീവനക്കാര്‍ പറയുന്നു.

സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യുന്നതിനായി പണിയെടുക്കുന്ന ആയിരക്കണക്കിന് കരാർ ജീവനക്കാരുടെ ഉപജീവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

Eng­lish sum­ma­ry; no salery upp­cl employ­ees protest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.