Web Desk

ആലപ്പുഴ:

March 22, 2020, 10:56 pm

അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ല: മന്ത്രി പി തിലോത്തമന്‍

Janayugom Online

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നും ഇതിനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറിലും പീപ്പിൾസ് ബസാറുകളിലും അരിയും പലവ്യഞ്ജനങ്ങളും ആവശ്യത്തിനു ലഭ്യമാണ്. കൂടുതൽ അരിയും ധാന്യങ്ങളും സംഭരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ചരക്കുനീക്കത്തിന് ബാധകമാകില്ല. ഏപ്രിൽ‑മെയ് മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്‌സിഐയിൽ നിന്ന് മുൻകൂറായി എടുത്തു. ഇത് ശേഖരിക്കാന്‍ കേന്ദ്ര- സംസ്ഥാന വെയർഹൗസിങ് ഗോഡൗണുകൾ പോരാതെ വന്നാൽ സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കും. കൂടുതൽ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരിൽ നിന്നും സംഭരിച്ച നെല്ല് മില്ലുകളിൽനിന്ന് അരിയാക്കി കരുതൽ ശേഖരത്തിൽ സംഭരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY:No scarci­ty to food and grains

YOU MAY ALSO LIKE THIS VIDEO