Web Desk

തിരുവനന്തപുരം

March 23, 2020, 7:49 pm

പാലിനും പാലുല്പന്നങ്ങൾക്കും ക്ഷാമമുണ്ടാവില്ലെന്ന് മിൽമ

Janayugom Online

കോവിഡ് 19നെ പ്രതിരോധിക്കുവാനുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് മിൽമ. സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ആവശ്യമായ പാലും മറ്റ് ഉൽപ്പന്നങ്ങളും ആവശ്യാനുസരണം ലഭ്യമാക്കും. മിൽമ ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നതും ഉപഭോക്താക്കൾക്ക് വിപണനം ചെയ്യുന്നതും എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും മാനദണ്ഡങ്ങളും പാലിക്കും. കൂടാതെ പാലിനും ഉൽപ്പന്നങ്ങൾക്കും യാതൊരുവിധ ക്ഷാമവും ഇപ്പോൾ നിലവിലില്ലെന്നും പാൽ ലഭ്യതയെ കുറിച്ച് ഉപഭോക്തക്കൾക്ക് യാതൊരുവിധ ആശങ്കയുടെയും ആവശ്യമില്ലെന്നും മിൽമ അറിയിച്ചു.

YOU MAY ALSO LIKE THIS VIDEO