9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 25, 2025
June 18, 2025
May 12, 2025
May 6, 2025
April 6, 2025
April 1, 2025
March 13, 2025
March 10, 2025
February 2, 2025
December 22, 2024

ഉറക്ക ഗുളിക നൽകിയില്ല; നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു

Janayugom Webdesk
തിരുവനന്തപുരം
March 10, 2025 6:43 pm

നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്ത് യുവാക്കള്‍. ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന് നൽകാത്തതാണ് പ്രകോപന കാരണം. മെഡിക്കൽ സ്റ്റോറിന് നേരെയുള്ള യുവാക്കളുടെ പരാക്രമ ദൃശ്യങ്ങൾ 24ന് ലഭിച്ചു. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്.

സംഘം ആവശ്യപ്പെട്ടത് ഉറക്ക ​ഗുളികയാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെ കുറുപ്പില്ലാതെ മരുന്ന് നൽകിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിക്കുന്നുണ്ട്. വലിയ കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.