ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ശബരിമല ദര്‍ശനത്തിന് പോകുന്നതിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നിയമം ഹർജിക്കാരുടെ പക്ഷത്താണ്. എന്നാൽ, വിഷയത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, വിവേചനാധികാരം ഉപയോഗിച്ച് ഉത്തരവു നൽകാതെ മാറ്റുകയാണെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇപ്പോള്‍ നിങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ നടത്തിക്കോളൂ. പ്രാര്‍ഥിച്ചോളൂ, തങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല. ഞങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ഒരു ഉത്തരവും ഇറക്കാത്തതെന്നും സുപ്രീംകോടതി പറഞ്ഞു.
you may also like this video
ഏഴംഗ ബെഞ്ച് രൂപീകരിക്കാൻ ഉടൻ നടപടിയെടുക്കുമെന്നും ജഡ്ജിമാരായ ബി.ആർ.ഗവായിയും സൂര്യ കാന്തും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. ബിന്ദുവിന് നേരത്തേ കോടതി നിർദേശിച്ച സംരക്ഷണം തുടരും; രഹന അപേക്ഷ നൽകിയാൽ ഭീഷണി വിലയിരുത്തി സംരക്ഷണം നൽകണം. ഏഴംഗ ബെഞ്ചിന്റെ നടപടികൾക്കു ശേഷം 2 ഹർജികളും പരിഗണിക്കും. കഴിഞ്ഞ വർഷത്തെ വിധിയെക്കുറിച്ചും വിഷയം വിശാല ബെഞ്ചിനു വിട്ടതിനെക്കുറിച്ചും സംശയമില്ല. വിശാല ബെഞ്ച് ഇനിയും രൂപീകരിച്ചിട്ടുമില്ല. രീതി ആയിരക്കണക്കിനു വർഷങ്ങളായി നിലവിലുള്ളതാണ്. സന്തുലനം പരിഗണിക്കുമ്പോൾ, ഇപ്പോൾ ഉത്തരവു നൽകാതിരിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി