ഉപരോധം നീക്കാതെ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് റൂഹാനി

Web Desk
Posted on August 27, 2019, 4:49 pm

ദുബായ്: ഉപരോധം നീക്കാതെ അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ആണവപരിപാടികള്‍ നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച് റൂഹാനിയുമായി ചര്‍ച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7 ഉച്ചകോടിക്കിടെ പറഞ്ഞിരുന്നു.
ടെഹ്‌റാന് ആണവായുധങ്ങള്‍ വേണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷനില്‍ കൂടി അദ്ദേഹം വ്യക്തമാക്കി. എപ്പോഴും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആദ്യം അമേരിക്ക തങ്ങളുടെ മേലുള്ള അനധികൃതവും നീതിരഹിതവുമായ ഉപരോധങ്ങള്‍ നീക്കണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത സാഹചര്യത്തില്‍ 2015ലെ കരാറിലെ ധാരണകളില്‍ നിന്ന് പിന്‍മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.