18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
February 15, 2025
February 1, 2025
October 3, 2024
September 9, 2024
September 8, 2024
July 15, 2023
March 31, 2023
September 16, 2022

വെള്ളമില്ല, ബില്ലുണ്ട്; കൊടുക്കാത്ത വെളളത്തിന് ബില്ല് നൽകി വാട്ടർ അതോറിറ്റി

Janayugom Webdesk
സുൽത്താൻ ബത്തേരി
March 13, 2025 11:02 am

സാധാരണ പൈപ്പിൽ വരുന്ന വെള്ളം ഉപഭോക്താവ് എടുക്കുന്നതിന് അനുസരിച്ചുള്ള ബില്ലാണ് വാട്ടർ അതോറിറ്റി നൽകുക. എന്നാൽ കണക്ഷുനുണ്ടെങ്കിലും ലഭിക്കാത്ത വെള്ളത്തിന് ബില്ല് വന്നിരിക്കുകയാണ് പൂമലയിൽ ഒരു കുടുംബത്തിന്. സുൽത്താൻബത്തേരി പൂമല കുരുത്തോലയിൽ ദിവ്യ മേജോയ്ക്കാണ് വാട്ടർ അതോറിറ്റിയുടെ വക ബില്ല് ലഭിച്ചത്. 518 രൂപയുടെ ബില്ലാണ് ഇവർക്ക് കഴിഞ്ഞദിവസം ലഭിച്ചത്. ഈ മാസം 25നകം തുക അടക്കം. കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ പിഴയോടുകൂടി അടക്കേണ്ട തീയതി ഏപ്രിൽ നാലാണ്.

ഇതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഈ കുടുംബം. എട്ട് മാസം മുമ്പാണ് ജൽ ജീവൻ മിഷന്റെ പൈപ്പ്‌ലൈൻ വീട്ടിൽ സ്ഥാപിച്ചത്. എന്നാൽ ഇതുവരെയായിട്ടും പൈപ്പിലൂടെ ഒരു തുള്ളി വെള്ളം പോലും വന്നിട്ടില്ല. ഇതിനാണ് റീഡിങ് പൂജ്യം രേഖപെടുത്തി തുക 518 കാണിച്ച് ബില്ല് വന്നിട്ടുള്ളത്. മീറ്ററിലും റീഡിങ് കാണിക്കുന്നില്ല. ബില്ല് കിട്ടിയപ്പോൾ കുടുംബം വാട്ടർ അതോറിറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല. ലഭിക്കാത്ത വെള്ളത്തിന് ഏതു സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റി തങ്ങൾക്ക് ബില്ല് നൽകിയത് എന്നാണ് കുടുംബം ചോദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.