24 April 2024, Wednesday

Related news

November 10, 2023
October 9, 2023
October 5, 2023
October 4, 2023
October 3, 2023
October 2, 2023
October 10, 2022
October 6, 2022
June 21, 2022
March 18, 2022

നൊബേല്‍ ജേതാവിന്റെ നോവല്‍ സ്‌റ്റോറിടെലില്‍

Janayugom Webdesk
കൊച്ചി
October 8, 2021 4:09 pm

നൊബേല്‍ സമ്മാനങ്ങള്‍ പല വിഭാഗത്തിലുമുണ്ടെങ്കിലും മലയാളിക്ക് സാഹിത്യത്തിലെ നൊബേല്‍ ആര്‍ക്കെന്നറിയാനാണ് കൂടുതല്‍ താല്‍പ്പര്യം. കഴിഞ്ഞ ദിവസം ഇത്തവണത്തെ സാഹിത്യ നൊബേല്‍ ജേതാവിന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ ആ എഴുത്തുകാരന്റെ പേര് പരിചിതമായവര്‍ പക്ഷേ ഏറെയില്ലായിരുന്നു. പിന്നെ വേണ്ട അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍. എന്തായാലും ഒരേ സമയം ആമസോണ്‍ സൈറ്റും നൊബേല്‍ പ്രഖ്യാപന സൈറ്റും തുറന്നു വെച്ച് ഓര്‍ഡര്‍ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കാത്തിരുന്നു പലരും.

എന്നാല്‍ മലയാളികള്‍ക്കിടയിലും ഏറെ ജനപ്രീതി നേടിക്കഴിഞ്ഞ ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെലില്‍ ഇത്തവണത്തെ സാഹിത്യ നൊബേല്‍ ജേതാവായ അബ്ദുള്‍റസാക്ക് ഗുര്‍നയുടെ ദി ലാസ്റ്റ് ഗിഫ്റ്റ് എന്ന നോവലിന്റെ ഓഡിയോ ബുക് 2011 മുതല്‍ തന്നെ ലഭ്യമാണ്. ഡിമാന്‍ഡ് കൂടുന്നതിനാല്‍ നൊബേല്‍ ജേതാവിന്റെ പുസ്തകങ്ങള്‍ക്ക് ഇ‑കോമേഴ്‌സ് സൈറ്റുകള്‍ പലപ്പോഴും പെട്ടെന്ന് കുത്തനെ വില കൂട്ടാറുണ്ട്. 

എന്നാല്‍ സ്റ്റോറിടെല്‍ വരിസംഖ്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായതിനാല്‍ ആ പ്രശ്‌നമില്ലെന്ന ആകര്‍ഷണവുമുണ്ട്. ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് നാടകപ്രവര്‍ത്തകനും വോയ്‌സ് ഓവര്‍ ആക്റ്ററുമായ ലിന്‍ഡാം ഗ്രിഗറിയാണ് സ്റ്റോറിടെലില്‍ ദി ലാസ്റ്റ് ഗിഫ്റ്റ് വായിച്ചിരിക്കുന്നത്. ദി ലാസ്റ്റ് ഗിഫ്റ്റിന്റെ ഓഡിയോ ബുക്കിലേയ്ക്കുള്ള ലിങ്ക്: www.storytel.com/in/en/books/57469-The-Last-Gift

ENGLISH SUMMARY: Nobel prize win­ner nov­el in Storytel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.