നൊബേല്‍ സമ്മാന ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

Web Desk
Posted on August 06, 2019, 9:33 pm

ന്യുയോര്‍ക്ക്: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. പ്രസാധകന്‍ ആല്‍ഫ്രഡ് എ ക്‌നോപ്ഫ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

1931ല്‍ ഓഹിയോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്തയായത്. ഈ നോവലിന് 1988ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ല്‍ ഇതേ നോവലിന് നോബല്‍ പുരസ്‌കാരവും ലഭിച്ചു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.

ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. ആഫ്രിക്കന്‍— അമേരിക്കന്‍ ജനതയുടെ ജീവിതത്തെ അവലംബിച്ചാണ് മോറിസണിന്റെ മിക്ക നോവലുകളും. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമന്‍, ബിലവ്ഡ്, സുല, ജാസ്, ഹോം തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകള്‍.

You May Also Like This: