രസതന്ത്ര നൊബേൽ സമ്മാന ജേതാക്കൾ

Web Desk
Posted on October 04, 2017, 4:26 pm

രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡ് യൂണിവേഴ്സിറ്റി ഓഫ് ലൗസ്സാനെയിലെ രസതന്ത്ര വിഭാഗത്തിലെ ജാക്ക്‌സ് ഡ്യൂബോഷെറ്റ്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജോയ്ഞ്ചിം ഫ്രാങ്ക്, കംബ്രിഡ്ജിലെ എം ആർ ലബോറട്ടറി ഓഫ് മോളിക്യൂലർ ബയോളജിയിലെ റിച്ചഡ് ഹെന്ഡേഴ്സൺ എന്നിവരാണ് എന്നിവരാണ് രസതന്ത്രത്തിലെ മികച്ച സംഭാവനയ്ക്കുള്ള നൊബേൽ സമ്മാന ജേതാക്കൾ.
ബയോ മോളിക്യൂളുകളുടെ കൂടുതൽ വ്യക്തതയാർന്ന രൂപങ്ങളെ തിട്ടപ്പെടുത്തുന്നതിന് സഹായകരമാകുന്ന ക്രയോ എലെക്ട്രോണ് മൈക്രോസ്കോപിയെ വികസിപ്പിച്ചെടുത്തതിനെ മുൻനിർത്തിയാണ് അവാർഡ്. ഇത് ബയോ മോളിക്യൂളുകളുടെ ഘടനയെ കൂടുതൽ പഠനവിധേയമാക്കും ഈ കണ്ടുപിടുത്തം എന്ന് പറയുന്നു.