കസുവോ ഇഷിഗുറോവിന്  നോബല്‍ സമ്മാനം

Web Desk
Posted on October 05, 2017, 5:24 pm

ജാപ്പനീസ് നോവലിസ്റ്റ് കസുവോ ഇഷിഗുറോവിന്  നോബല്‍ സമ്മാനം.
വിശ്വവുമായിവിളക്കി ചേര്‍ക്കപ്പെട്ടിരിക്കുന്ന നമ്മുടെ അഗാധമായ മിഥ്യാധാരണ വിളിച്ചോതുന്ന വിശ്രുതമായ വൈകാരിക ശക്തിയുടെ നോവല്‍ രചയിതാവ് കസുവോ ഇഷിഗുറോവിനാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം.

64കാരനായ ഇഷിഗുറോ ജാപ്പനീസ് വംശജനായ ഇംഗ്‌ളിഷ് നോവലിസ്റ്റ് ആണ്‌. റിമൈന്‍സ് ഓഫ് ദ ഡേ, നെവര്‍ ലെറ്റ് മി ഗോ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് നോബല്‍ സമ്മാനം. റിമൈന്‍സ് ഓഫ് ദ ഡേ സിനിമയായിട്ടുണ്ട്.  എട്ട് ഗ്രന്ഥങ്ങളും നിരവധി തിരക്കഥകളും രചിച്ചിട്ടുണ്ട്.

നാഗസാക്കിയില്‍ ജനിച്ച  ഇദ്ദേഹം അഞ്ചാം വയസു മുതല്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലാണ് താമസം.