അതിക്രമിച്ചു കടക്കാനുള്ള ചെെനീസ് നീക്കം തടഞ്ഞു : മോഡി

Web Desk

ന്യൂഡല്‍ഹി

Posted on June 19, 2020, 10:28 pm

രാജ്യത്തേക്ക് അതിക്രമിച്ചു കടക്കാനുള്ള ചെെനയുടെ ശ്രമം തടഞ്ഞുവെന്നും അവര്‍ ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ചു കട‌ക്കുകയോ ഒരിഞ്ച് ഭൂമി രാജ്യത്തിനു നഷ്ടമാകുകയോ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യം ഒന്നടങ്കം സെെന്യത്തോടും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തോടൊപ്പവും ഉണ്ടെന്നും സര്‍വകക്ഷി യോഗത്തിന്റെ അന്ത്യത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നു. എന്നാല്‍ പരമാധികാരം പരമപ്രധാനമാണ്. അതിര്‍ത്തി ശക്തിപ്പെടുത്തുമെന്നും സെെനിക നീക്കങ്ങള്‍ക്കായുള്ള അതിര്‍ത്തിയിലെ ഉപരിഘടന കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെെനക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കി പാഠം പഠിപ്പിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി പ്രശ്നപരിഹാരത്തിന് നയതന്ത്രതലത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും കൂട്ടിച്ചേര്‍ത്തു.

eng­lish summary:“Nobody Entered Our Bor­ders, Our Posts Have Not Been Occu­pied”: PM Modi
you may also like this video: