സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരന്‍ റിലീസിനു തയ്യാറെടുക്കുമ്പോഴാണ് അതിലെ ഗാനം ‘നോക്കല്ലേട്ടോ’ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 20 ലക്ഷത്തിലതികം പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്. മലയളാത്തനിമയുള്ള ഗാനങ്ങള്‍ അന്യമാകുമ്പോള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്റിമസിയുടെ ആഴം പ്രതിഫലിപ്പിക്കുന്ന ‘ട്ടോ’ എന്ന രസികന്‍ അക്ഷരത്തിലാണ് പാട്ടിലെ ഓരോ വരിയും അവാസാനിക്കുന്നത്. അതിനപ്പുറം മനം കവരുന്ന സംഗീതവും ഗാനചിത്രീകരണവും കൂടി ചേര്‍ന്നതാണ് ഗാനത്തെ ഇപ്പോള്‍ പോപ്പുലറാക്കിയിരിക്കുന്നത്.
ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്ന കണ്ടുപിടുത്തവുമായി ജനശ്രദ്ധ നേടിയെടുത്ത Dr.പ്രവീൺ റാണയാണ് ചോരൻ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ നായകൻ. സിനോജ് അങ്കമാലിയും രമ്യ പണിക്കരും ചേർന്നഭിനയിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ചോരൻ. അപ്രതീഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്റെ കഥയാണ് സിനിമ. ലോകജനതയുടെ ഉന്നമനത്തിനായി ലൈഫ് സയൻസ് യൂണിവേഴ്സിറ്റി എന്ന അതിനൂതന ആശയത്തിനായി പ്രവർത്തിക്കുന്ന Dr പ്രവീൺ റാണയാണ് ഈ സിനിമയുടെ അമരക്കാരൻ.
English Summary:‘Nocalletto’song crosses 20 lakh views
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.