നോക്കുകൂലിക്കെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തിൽ നിന്നും തുടച്ചു നീക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. നോക്കുകൂലിക്കെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായത്.
കൊടിയുടെ നിറം നോക്കാതെ നോക്കുകൂലിക്കെതിരെ നടപടി സ്വീകരിക്കണം. കേരളത്തിൽ ഇനി നോക്കുകൂലി എന്ന വാക്ക് കേൾക്കരുതെന്നും ഹൈക്കോടതി നീരീക്ഷിച്ചു. കേരളത്തിലേക്ക് നിക്ഷേപകർ വരാത്ത സാഹചര്യമുണ്ടാകുന്നു. തൊഴിലുടമ തൊഴിൽ നിഷേധിച്ചാൽ ചുമട്ട് തൊഴിലാളി ക്ഷേമബോർഡിനെയാണ് തൊഴിലാളി സമീപിക്കേണ്ടത്. തൊഴിൽ നിഷേധിച്ചാൽ അതിനുള്ള പ്രതിവിധി അക്രമമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നോക്കുകൂലിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് അത് നടപ്പിലാക്കുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു. നോക്കുകൂലിയുടെ പേരിൽ നിയമം കയ്യിലെടുക്കരുതെന്ന് തൊഴിലാളി യൂണിയനുകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും ഹൈക്കോടതി മുമ്പ് പറഞ്ഞിരുന്നു.
english summary;Nokukuli system should be eradicated from Kerala: High Court
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.