ലോക്ഡൗണിനെ തുടർന്ന് ഉത്തർപ്രദേശിലെ മസഹർ നാടോടി വിഭാഗം കൊടും പട്ടിണിയിൽ. ഖുഷിനഗർ ജില്ലയിലെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന 35,000 പേരാണ് ഭക്ഷണമോ മതിയായ ചികിത്സയോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്. ലോക്ഡൗൺ തുടങ്ങി 16 ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ദരിദ്ര വിഭാഗങ്ങളിൽ ഒന്നാണ് മസഹർ.
ദിവസക്കൂലിക്ക് ജോലി ചെയ്താണ് ഇവിടുത്തെ ഓരോ കുടുംബവും നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. എന്നാൽ ലോക്ഡൗണിനെ തുടർന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാതായതോടെ ഇവർ കൊടുംപട്ടിണിയിലായിരിക്കുകയാണ്. മിക്കവരും ദിവസങ്ങളായി ഒന്നും കഴിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. സർക്കാരിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും ലഭിച്ചില്ല. തങ്ങളുടെ അവസ്ഥ മുമ്പത്തേക്കാൾ മോശമായിരിക്കുകയാണ്. ആരെങ്കിലും മരിക്കാതെ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ കേൾക്കാൻ ആരും ഉണ്ടാവില്ലെന്ന് മസഹർ വിഭാഗത്തിൽപ്പെട്ട ഇമാർത്തി ദേവി പറയുന്നു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വീട്ടിൽ എത്തിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പട്ടിണിയായിട്ട് ദിവസങ്ങളായി, ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും മസഹർ വിഭാഗത്തിൽപ്പെട്ടവർ പറയുന്നു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് മസഹർ വിഭാഗം താമസിക്കുന്നത്. എലിയെ പിടിക്കുന്നവരെന്ന് വിശേഷിപ്പിക്കുന്ന ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒഴിച്ചു നിർത്തുന്ന പ്രവണതയാണ് യുപിയിൽ കണ്ടുവരുന്നത്.
English Summary: Nomadic people starve in UP.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.