Web Desk

കോഴിക്കോട് ഡെസ്ക്

November 10, 2020, 7:32 pm

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ ഫോം വിതരണം ചെയ്തു

Janayugom Online

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നോമിനേഷൻ ഫോം കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ഫോമുകളാണ് വിതരണം ചെയ്തത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഫോമുകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുൻസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനിലേക്കുമുള്ള ഫോമുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് കൈപ്പറ്റിയത്.